ഇരുപതു വര്‍ഷത്തെ നീണ്ട വിദ്യാഭ്യാസ ജീവിതത്തിനു ശേഷം ഞാനും അങ്ങനെ ജോലിയില്‍ പ്രവേശിച്ചു. ആറു വര്‍ഷം ഞാന്‍ കമ്പ്യൂട്ടറില്‍ പഠിച്ച തിയറികളെല്ലാം ഒറ്റ ദിവസം കൊണ്ടു മാനേജരെയും ടീം ലീഡിനെയും കാട്ടി അദ്ഭുത പെടുത്തും എന്ന ആവേശത്തിലായിരുന്നു ആ പ്രവേശനം. മാത്രമല്ല അതിനുള്ള സുവര്ണാവസരവും കൈവന്നിരിക്കുന്നു. ദാ പിടിച്ചോ എന്നും പറഞ്ഞു ഒരു പ്രൊജക്റ്റ്. നൂറ്റി ഇരുപതു പേജുള്ള ഒരു വേര്‍ഡ് ഡോകുമെന്റിന്റെ രൂപത്തിലാണ് ഞാന്‍ ആറ്റ് നോറ്റ് കാത്തിരുന്ന എന്‍റെ പ്രൊജക്റ്റ് എന്‍റെ മുന്നില്‍ പ്രത്യക്ഷപെട്ടത്. ഞാന്‍ വളരെ ആഗ്രഹിച്ചിരുന്നെന്കിലും എന്‍റെ ആഗ്രഹം ഒരു പത്തു മുപ്പതു പേജിനു വേണ്ടി മാത്രമെ ഉള്ളായിരുന്നൂ. പക്ഷെ എന്ത് ചെയ്യാം. കുഴപ്പമില്ല ആറുമാസം സമയം ഉണ്ടത്രേ. പിന്നീടുള്ള ദിവസങ്ങള്‍ ഗംഭീരമായ മീറ്റി്ങ്ങുകള്‍് ആയിരുന്നു. US ഇലെ ബിസിനസ്സ് analyst കളാണത്രേ cleint നു ഇത്രേം വല്യ requirement ഉണ്ടെന്നു കണ്ടെത്തിയത്. എന്ന് മാത്രമല്ല ഇതു implement ചെയ്താല്‍ അവര്ക്കു കോടി കണക്കിന് രൂപയുടെ ലാഭവും ഉണ്ടാവുമത്രേ. അവര്‍ എല്ലാ ദിവസവും ഞങ്ങളെ എന്തൊക്കെ ചെയ്യണം എന്ന് പഠിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. ഉള്ളത് പറയാമല്ലോ, ആദ്യം പറയുന്ന Hi പിന്നെ ഒടുവില്‍ Thanks ഇതിനപ്പുറം അവര്‍ പറയുന്ന യോതോന്നും എനിക്ക് മനസിലായില്ല. എന്കിലും എന്‍റെ ആദ്യത്തെ പ്രൊജക്റ്റ് അല്ലേ, ഞാന്‍ ഡോക്യുമെന്റ് വായിച്ചു, വീണ്ടും വായിച്ചു, വീണ്ടും വീണ്ടും വായിച്ചു. ഒടുവില്‍ കണ്ടെത്തി അവര്‍ക്ക് വേണ്ടത് എന്താണ് എന്ന്. ദാ ഇതു പോലെ ഒരു ബട്ടണ്‍. അന്നാണ് നിരാശ എന്നാല്‍ എന്തെന്ന് ഞാന്‍ ആദ്യമായി അറിയുന്നത്. ആറു വര്‍ഷമായി ഞാന്‍ പഠിച്ച progromming ... എല്ലാം കൂടി എന്റെ ചുറ്റും എന്നെ കൊഞ്ഞനം കുത്തി കാണിക്കുന്നത് പോലെ തോന്നി. ദിത്രേം പോന്ന ആശു പോലത്തെ ഈ ബട്ടണ്‍ ഉണ്ടാക്കാനാണോ ഞാന്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയത്. പിന്നീടുള്ള ദിവസങ്ങള്‍ സ്റ്റാറ്റസ് നല്‍കലായിരുന്നു. ഓരോ ദിവസവും ഞാന്‍ എന്‍റെ പ്രൊജക്റ്റിന്റെ എത്ര ശതമാനം കമ്പ്ലീറ്റ് ആയി എന്ന് മാനേജര്‍ അന്വേഷിച്ചു കൊണ്ടിരിക്കും. ഞാന്‍ നല്കും. 10%, 13%, 26% അങ്ങനെ.... പക്ഷെ എന്‍റെ റേഡിയോ ബട്ടണ്‍ പല കഷണങ്ങളായി മുറിച്ചു ഓരോ ദിവസവും ഓരോ ഭാഗം പിടിപ്പിച്ചാല്‍ പോലും എന്‍റെ സ്റ്റാറ്റസ് നല്‍കലിന്റെ ഏഴയലത്തു വരില്ലായിരുന്നു. പണി ഒന്നും ചെയ്തില്ലെന്കിലും സ്റ്റാറ്റസ് നല്‍കണം അല്ലോ? പിന്നീടുള്ള ദിവസങ്ങള്‍ ഞാന്‍ ഗൂഗിളിനു വേണ്ടി സമര്‍പ്പിക്കുക യായിരുന്നു. എന്‍റെ മാനേജര്‍ക്ക് സ്റ്റാറ്റസ് മാത്രം മതിയായിരുന്നു. ഞാന്‍ gtalkil കയറുന്നുണ്ടോ ഞാന്‍ ഓര്‍കുട്ടില്‍ കയറുന്നുണ്ടോ എന്ന് ഒളിഞ്ഞു നോക്കാനൊന്നും അദേഹം മെനക്കെട്ടില്ല. പക്ഷെ ഇടയ്ക്ക് ഞാന്‍ ക്ലൈന്‍റ്റുമായി വളരെ dedicated ആയി മാറും. അപ്പോള്‍ എന്‍റെ ആദ്യ ബട്ടനെ എങ്ങനെയെങ്കിലും സുന്ദരിയാക്കാമോ എന്നും ഞാന്‍ ചിന്തിക്കും. പല ഐഡിയകള്‍ വന്നു. ബട്ടണ് ചുറ്റും നല്ല ഒരു കളര്‍ കൊടുക്കുക. അല്ലെങ്കില്‍ ബട്ടണ്‍ അല്പം തള്ളി നില്ക്കുന്ന പോലെ തോന്നിപ്പിക്കുക. അങ്ങനെ ആലോചിച്ചപ്പോള്‍ ആ ബട്ടന്റെ ജീവിതത്തെ കുറിച്ചു ഞാന്‍ അറിയാതെ ആലോചിച്ചു വളരെ ഫിലോസ്സഫിക് ആയി. ഞാന്‍ ഉള്‍പ്പടെ പത്തു പേരുടെ ചോറാണ് അത്. എനിക്കും ആറുമാസം കൊണ്ടു അത് ഏകദേശം ഒന്നര ലക്ഷം അത് തരും. ബാക്കി ഉള്ള എല്ലാവരും എന്നേക്കാള്‍ സീനിയര്‍ ആണ്. അങ്ങനെ ആണെന്കില്‍ ഒരു റേഡിയോ ബട്ടണ്‍ ഫാക്ടറി തന്നെ തുടങ്ങിയാലോ എന്ന് ഞാന്‍ ആലോചിച്ചു.......സമയം പോയതറിഞ്ഞില്ല....... അത് ഞങ്ങളുടെ ആജന്മ വൈരികളായ റെസ്ടിങ്ങുകാര്‍ ടെസ്റ്റ് ചെയ്തു പിന്നെ client ന്റെ ഊഴം ആണ്. അങ്ങനെ User acceptance ടെസ്റ്റ് പൂജ്യം diffect ഓടെ എന്‍റെ പ്രൊജക്റ്റി client നു കൈമാറി. ഞാന്‍ ഇത്രയൊക്കെ ശ്രമിച്ചാലും അതിന്റെ ആകൃതി മാറ്റുക അതിനെ മാറ്റി പ്രതിഷ്ഠിക്കുക എന്ന കുനഷ്ടുകളൊന്നും നടക്കില്ലായിരുന്നു. ഇതൊക്ക client നുണ്ടോ മനസിലാകുന്നു. അവര്‍ വളരെ ഹാപ്പി. പിന്നെ അനുമോദനം ... അംഗീകാരം ... പ്രൊജക്റ്റ് success ആയതിന്‍റെ പാര്‍ടി ഔടിംഗ് ...
അപ്പോഴേക്കും ഫെബ്രുവരി ആയി. ഇനി അടുത്ത പ്രൊജക്റ്റ് വരണം. അല്ലെങ്ങില്‍ ഞങ്ങള്‍ പട്ടിണിയില്‍ ആകും. അതിനല്ലേ നമ്മുടെ ബിസിനസ്സ് അനലിസ്റ്റുകള്‍് അവിടെ ഉള്ളത്. അവര്‍ ഒന്നിന് പകരം രണ്ട് പ്രൊജക്റ്റ് ആണ് ഞങ്ങള്‍ക്ക് വേണ്ടി ഇത്തവണ കണ്ടു പിടിച്ചത്.
1. പുതിയ ഏതോ ഒരു സ്ക്രീന്‍ ഉണ്ടാക്കുന്നു. ആ പ്രൊജെക്ടില് ഞാനും ഉണ്ടായിരിക്കും.
2. എന്‍റെ കഴിഞ്ഞ പ്രൊജെക്ടില് ഞാന്‍ ഉണ്ടാക്കി കൊടുത്ത ദീ സാധനം അവിടെ നിന്നും കളയുക. ആ പ്രൊജെക്ടില് ഞാന്‍ ഇല്ലായിരിക്കും.
Sunday, November 30, 2008
Subscribe to:
Posts (Atom)