Sunday, July 27, 2008
അക്കച്ചിയുടെ കുഞ്ഞുവാവകള്‍
അക്കച്ചിയുടെ നാട് കടുത്തുരുത്തി ആണ്. അക്കച്ചിക്ക് മൂന്ന് ആണ്‍ സന്താനങ്ങള്‍ ആണ് ഉള്ളത്. അച്ചായന്‍ മാരുടെയും അച്ചായത്തി മാരുടെയും നാട്ടില്‍ മൂന്ന് ആണ്‍ സന്താനങ്ങളെ വളര്‍ത്തി വലുതാക്കുക ചില്ലറ കാര്യം അല്ല. പതിവു പോലെ അക്കച്ചി ചന്തയില്‍ പോയി മടങ്ങി വരികയാണ്. വീടിനു മുന്‍പിലൂടെ ഉള്ള വഴി ഈ അടുത്ത ഇടക്കാണ് ടാര്‍ ചെയ്തു മനോഹരമാക്കിയത്. മനോഹരമായ ആ വഴിയുടെ മേലെ ആരൊക്കെയോ പല വര്‍ണങ്ങളിലുള്ള ചോക്കുകള്‍ കൊണ്ടു തന്‍റെ സാഹിത്യ വാസനകള്‍ വിവരിച്ചിരിക്കുന്നത് വളരെ പെട്ടെന്നാണ് അക്കച്ചി ശ്രദ്ധിച്ചത്. ഞങ്ങളുടെ നാട്ടില്‍ ജനിച്ചു വളര്‍ന്നത് കൊണ്ടാണ് എന്ന് തോന്നുന്നു ആ സാഹിത്യത്തിലെ ചില അപായങ്ങള്‍ വളരെ എളുപ്പം അക്കച്ചി തിരിച്ചറിഞ്ഞു. സാഹിത്യ വാസനകള്‍ക്ക് ഉപയോഗിച്ചിരിക്കുന്ന പൊതുവെ എല്ലാ പദങ്ങളും നിഘണ്ടുവില്‍ ഇല്ലാത്തതാണ്. "ഇതു ആ 'തറേലെ' ത്രേസ്യയുടെ മക്കളുടെ പണി ആണ്" അക്കച്ചി വളരെ പെട്ടെന്ന് തന്നെ അതിന്‍റെ സ്രഷ്ടാക്കളെയും കണ്ടുപിടിച്ചു. "അല്ലേലും ഇവറ്റടകള്‍്ക്കൊന്നും ഒരു സംസ്കാരവും ഇല്ല. ഇംഗ്ലീഷ് മീഡിയത്തിലാ പഠിക്കുന്നത്. പറഞ്ഞിട്ടെന്താ വീട്ടില്‍ നിന്നല്ലേ കുട്ടികള്‍ നല്ലതും ചീത്തയും തിരിച്ചറിയാന്‍ പഠിക്കുന്നത്. " അക്കച്ചിയുടെ ആത്മഗതം നീളുകയാണ്. "എന്നാലും ഇവറ്റകള്‍ ഇത്രയും ശക്തമായ ഭാഷ പ്രയോഗങ്ങള്‍ എവിടെ നിന്നും പഠിച്ചോ ആവോ?" .......... വളരെ പെട്ടെന്ന് ആണ് അക്കച്ചി ഒരു കാര്യം നോട്ട് ചെയ്തത്. പല പ്രയോഗങ്ങള്‍ക്കും സ്പെല്ലിംഗ് mistake ഉണ്ട്. പലതിലും ദീര്‍ഘ സ്വരങ്ങള്‍ മിസ് ചെയ്തിരിക്കുന്നു. "ത്രേസ്യയുടെ മക്കള്‍ അത്യാവശ്യം പഠിക്കുന്ന കൂട്ടത്തിലാ. ഇത്തരത്തിലൊരു mistake അവര്‍ വരുത്തൂല്ല ." അക്കച്ചിയുടെ ഉള്ളൊന്നു കാളി. "നിഘണ്ടുവില്‍ ഇല്ലാത്ത പദങ്ങള്‍ ആണെങ്കില്‍ തന്നെയും ഇത്രയും mistake വരുത്താന്‍ കഴിവുള്ളവര്‍ എന്‍റെ വീട്ടില്‍ തന്നെയേ ഉണ്ടാകത്തുള്ളൂ ". മാത്രമല്ല അക്ഷരത്തെറ്റുകലുടെ ഒരു പൊതു സ്വഭാവവും അത് തന്നെ ആണ് വ്യക്തമാകുന്നത്. പിന്നെ അക്കച്ചി ഒരു ഓട്ടം ആയിരുന്നു. വീടിലെത്തി ....... ഒകെ...... തോണ്ടി സാധനങ്ങള്‍ ഒന്നും മറവു ചെയ്തിട്ടില്ലായിരുന്നു. പല വര്‍ണങ്ങളില്‍ ഉള്ള ചോക്കിന്റ്റെ തീരാറായ അവശിഷ്ടങ്ങള്‍ അവിടെയും ഇവിടെയും കിടപ്പുണ്ടായിരുന്നു. തന്‍റെ സന്താനങ്ങളെ ഒട്ടു കാണാനും ഇല്ല. പിന്നെന്താ ചെയ്കാ .. അവരെ കണ്ടിരുന്നെങ്കില്‍ താടിക്ക് രണ്ടു തട്ടെങ്കിലും കൊടുക്കാമായിരുന്നു. എന്ത് ചെയ്യാം. കുടിക്കാന്‍ പോലും ആവശ്യത്തിനു വെള്ളം കിട്ടാത്ത ആ നാട്ടില്‍ അക്കച്ചിക്ക് ഏകദേശം എട്ടു കുടം വെള്ളം വേണ്ടി വന്നു തന്‍റെ മക്കളുടെ ആദ്യത്തെ സാഹിത്യത്തിന്റ്റെ publication നാമവശേഷം ആക്കാന്‍.
Saturday, July 5, 2008
എന്റെ ബ്ലോഗിന്റെ പേരിടീല്‍
ദൈവമേ ഒരു ബ്ലോഗ് തുടങ്ങാന്‍ ഇത്രയും കഷ്ടപ്പാട് ആണ് എന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല.
ഗൂഗിള്‍ എല്ലാം വളരെ ഭംഗിയായി ചെയ്യുന്നുണ്ട്. പക്ഷെ പേരു ആണ് പ്രശ്നം.
എനിക്ക് അറിയാവുന്നതും ഇഷ്ടപ്പെടതും ആയ ധാരാളം സാഹിത്യ വചനങ്ങള്‍ പ്രയോഗിച്ചു.
എല്ലാത്തിനും ഒരേ മറുപടി.
"നോട് അവൈലബിള്‍"
ഒടുവില്‍ ഞാന്‍ എന്നും അഭിമാനിക്കുന്ന എന്റെ സ്വന്തം നാടിന്റെ പേരു തന്നെ പ്രയോഗിക്കാം എന്ന് കരുതി.
കുലശേഖരമംഗലം ... എന്റെ സ്വന്തം നാട് ......
സൗകര്യത്തിനു വേണ്ടി ഞങ്ങള്‍ വെട്ടിച്ചുരുക്കി കെ എസ് മംഗലം എന്ന് വിളിക്കുന്നു.
ഗൂഗിള്‍ എല്ലാം വളരെ ഭംഗിയായി ചെയ്യുന്നുണ്ട്. പക്ഷെ പേരു ആണ് പ്രശ്നം.
എനിക്ക് അറിയാവുന്നതും ഇഷ്ടപ്പെടതും ആയ ധാരാളം സാഹിത്യ വചനങ്ങള്‍ പ്രയോഗിച്ചു.
എല്ലാത്തിനും ഒരേ മറുപടി.
"നോട് അവൈലബിള്‍"
ഒടുവില്‍ ഞാന്‍ എന്നും അഭിമാനിക്കുന്ന എന്റെ സ്വന്തം നാടിന്റെ പേരു തന്നെ പ്രയോഗിക്കാം എന്ന് കരുതി.
കുലശേഖരമംഗലം ... എന്റെ സ്വന്തം നാട് ......
സൗകര്യത്തിനു വേണ്ടി ഞങ്ങള്‍ വെട്ടിച്ചുരുക്കി കെ എസ് മംഗലം എന്ന് വിളിക്കുന്നു.
Subscribe to:
Posts (Atom)