Sunday, August 10, 2008

എന്‍റെ ജിം അന്വേഷണ പരീക്ഷണങ്ങള്‍

അങ്ങനെ ഞാനും ജിമ്മില്‍ പോയി തുടങ്ങി കേട്ടോ. പക്ഷെ കൊച്ചു ത്രേസ്യയെ പോലെ ഇക്കാര്യത്തില്‍ ഞാന്‍ ഒരു എടുത്തു ചാട്ടക്കാരനായില്ല. പോകുന്നതിനു മുമ്പ് വളരെ അധികം റിസര്‍ച്ച് നടത്തിയിട്ടാണ് പോയത്. ഇതിന് മുമ്പ് പല തവണ പല ജിമ്മുകളില്‍ പോയി അനുഭവ ജ്ഞാനം ഉള്ള എന്‍റെ റൂം മേറ്റ്‌ പിന്നെ ഗൂഗിള്‍ ദൈവം ഒടുവില്‍ കൊച്ചു ത്രേസ്യയുടെ ബ്ലോഗ് റഫറന്‍സ് അങ്ങനെ അത്യാവശ്യം മുന്‍ കരുതലോടെ ആണ് പോയത്. ജിമ്മില്‍ പോകുന്ന എല്ലാ ആണുങ്ങളുടെയും മനസ്സില്‍ ഉള്ളത് പോലെ മസ്സില്‍ മുളപ്പിക്കുക പിന്നെ അതിനെ പോഷണം കൊടുത്തു വളര്‍ത്തുക എന്ന ലക്‍്ഷ്യത്തോടെ ആണ് ഞാനും പോയി തുടങ്ങിയത്. ആദ്യ ദിവസങ്ങളില്‍ തന്നെ മസ്സില്‍ മുളക്കുന്നത് ഞാന്‍ അറിഞ്ഞു തുടങ്ങി. മസില്‍ മുളക്കാനുള്ള probability ഉള്ള സ്ഥലങ്ങളില്‍ എല്ലാം നല്ല വേദന. പക്ഷെ എനിക്ക് വരാന്‍ പോകുന്ന മസ്സിലിനെ കുറിച്ചു ഓര്‍ത്തു ആ വേദനയെല്ലാം ഞാന്‍ സഹിച്ചു. ജിമ്മിലുള്ള ഓരോ മസ്സില്‍ മാന്‍മാരുടെയും മസ്സിലുകള്‍ എന്‍റെ ശരീരത്തിന്‍റെ ഓരോ ഭാഗത്തും പ്രതിഷ്ഠിച്ചു ഞാന്‍ സങ്കല്പിച്ചു. വേണ്ടത്ര പോഷണം ഇല്ലാഞ്ഞിട്ടാണോ എന്നറിയില്ല മുളച്ച പോലെ വളര്‍ച്ച ഉണ്ടായില്ല. പത്തു ദിവസമായി .... ആശാന് ഒരു കരുണയും ഇല്ല ... എല്ലാ ദിവസവും മസ്സില്‍ മുളക്കുന്നതിനുള്ള പുതിയ പുതിയ കസര്‍ത്തുകള്‍ തന്നുകൊണ്ടേ ഇരിക്കുന്നു. ഇതില്‍ പലതും എല്ലാ ദിവസവും ചെയ്യാന്‍ എനിക്ക് പറ്റുന്നുമില്ല. പതിവായി ഞാന്‍ ചെയ്തുകൊണ്ടിരുന്ന ഒരേ ഒരു exercise മാത്രം ഉണ്ടായിരുന്നു. വാള് വെക്കുക .... പത്തു ദിവസം ആയി ... പക്ഷെ അതിന് ഒരു ശമനവും ഇല്ല. ഒരു പക്ഷെ ഫാറ്റ് ഒക്കെ വാളായിട്ടു പുറത്തു പോകുക ആയിരുക്കും എന്ന് കരുതി ഞാന്‍ സമാധാനിച്ചു. പക്ഷെ കുറച്ചു ദിവസങ്ങള്‍ കൊണ്ടു ഞാന്‍ മറ്റൊരു ഭികര സത്യം കൂടി മനസിലാക്കി. ജിമ്മില്‍ ചില തരുണി മണികള്‍ വരുന്നുണ്ട്. അവര്‍ ചെയ്യുന്ന exercise ഉം ഞാന്‍ ചെയ്യുന്നതും ഏകദേശം ഒരേ ഐറ്റംസ് തന്നെ ആണ്. അതെങ്ങനെ ശരിയാകും ഇങ്ങനെ പോയാല്‍ തരുണി കള്‍ക്ക് എന്നെ പോലെ ചിലപ്പോള്‍ മസ്സില്‍ വന്നേയ്ക്കും. അല്ലെങ്കില്‍ എനിക്ക് നല്ല structure വരും. ഇതു രണ്ടും ഒരു പോലെ ദോഷം ഉള്ള കാര്യങ്ങള്‍ ആണ്. അന്ന് തന്നെ ഞാന്‍ എന്‍റെ സഹാമുറിയനുമായി സംശയ തീര്‍ത്തു. പക്ഷെ അവന്‍ പറഞ്ഞ സത്യം എന്നെ കുറച്ചു നിരാശനാക്കി. ചുരുങ്ങിയത് എട്ടു മാസം എങ്കിലും വേണമത്രേ മസ്സിലിന്റെ ലക്ഷണങ്ങള്‍ പുറത്തു വരാന്‍. പിറ്റേന്ന് മുതല്‍ ഞാന്‍ എടുക്കുന്ന ഡം ബെല്ലിന്‍റെ ഭാരം രണ്ടില്‍ നിന്നും അഞ്ചിലേക്ക് ഉയര്‍ന്നു. ഇനി മസിലിനു പകരം structure എങ്ങാനും വന്നു പോയാലോ എന്ന് പേടിച്ചാണ്.ജിമ്മിലെ ഒരു തുടക്കകാരന് ഉണ്ടാകേണ്ടി ഇരുന്ന complex ഒന്നും എന്‍റെ ഏഴയലത്തു കൂടിയും പോയിരുന്നില്ല. complex തോന്നത്തക്ക വിധത്തിലുള്ള കഥാപാത്രങ്ങളെ ഒന്നും അവിടെ കണ്ടില്ല എന്നതാണ് വാസ്തവം. ക്ഷമിക്കണം അവരൊന്നും മസ്സില്‍ മാന്‍ മാരായിരുന്നില്ല എന്നല്ല ഇതിന്‍റെ അര്‍ത്ഥം. ഈ മി ഇന്ത്യ അല്ലെങ്കില്‍ മി ബാഗ്ലൂര്‍ ഇങ്ങനെ ഒക്കെ ആകാന്‍ ആയിട്ട് ശ്രമിക്കുന്നവരോട് ഞാന്‍ വെറുതെ complex പുലര്‍ത്തേണ്ട കാര്യം ഒന്നുമില്ലല്ലോ? മാത്രമല്ല അവര് ചെയ്യുന്ന പല കാര്യങ്ങളും ഞാന്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് എന്നെ കുറിച്ചു വളരെ അധികം അഭിമാനം തോന്നുകയും ചെയ്തു. അവര്‍ ചെയ്തു കൊണ്ടിരുന്നത് പത്തു കിലോ ഇരുപതു കിലോ ഭാരമൊക്കെ വച്ചായിരുന്നെങ്കില്‍ ഞാന്‍ ചെയ്യുന്നത് ഞാന്‍ അതിലെ ആവശ്യം ഇല്ലാത്ത പൂജ്യമൊക്കെ മാറ്റി ആയിരുന്നു. പക്ഷെ പലതും കണ്ടു ഞാന്‍ വളരെ സീരിയസ് ആയി ചിന്തിച്ച ഒരു കാര്യം ഉണ്ടായിരുന്നു. ഈ സൈക്കിള്‍ എന്ന മെഷീന്‍ നേരെ റോഡിലോക്ക് ഓട്ടുക ആയിരുന്നെങ്ങില്‍ പിന്നെ ഈ പെട്രോള്‍ വില വര്‍ദ്ധനവ് ഒന്നും നമുക്കു ബാധകം ആകുമായിരുന്നില്ല. മാത്രമല്ല മാസം അഞ്ഞൂറ് രൂപ കൊടുത്തു എടുത്താല്‍ പൊങ്ങാത്ത ഈ ഭാരം പോക്കുന്നതിനു പകരം ഇഷ്ടിക ചുമന്നാലും ലോഡ് ഇറക്കിയാലും നമുക്കു ദിവസവും നൂറു രൂപയില്‍ കൂടുതല്‍ സമ്പാദിക്കാം ആയിരുന്നു. ഏതായാലും പ്രായോഗികം അല്ലാത്ത കാര്യത്തെ പറ്റി കൂടുതല്‍ ചിന്തിക്കാതെ ഞാന്‍ വീണ്ടും എന്‍റെ മസ്സിലിനെ കുറിച്ചു മാത്രം ചിന്തിച്ചു തുടങ്ങി.

2 comments:

അങ്കിള്‍ said...

മസിൽമാൻ ഭവഃ

Shabeeribm said...

ഇപ്പോഴത്തെ ഫോട്ടോ ഒന്നു അപ്പലോഡ് ചെയൂ..ആ മസില്‍ ഞങ്ങളും ഒന്നു കാണട്ടെ!!

ഒ ടോ ;please remove word verification